തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ്

ശ്രീനു എസ്| Last Modified ഞായര്‍, 11 ഏപ്രില്‍ 2021 (09:22 IST)
തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്തുണ്ടാകുമെന്ന് തൃശൂര്‍ ഡിഎംഒ പറഞ്ഞു.

20000 പേര്‍ക്കെങ്കിലും രോഗം വരാനും പത്തുശതമാനം മരണം സംഭവിക്കാനും ഇടയാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇനി എന്തു സംഭവിച്ചാലും ആരോഗ്യവകുപ്പിന് ഉത്തരവാദിത്വം ഇല്ലെന്നും ഡിഎംഓ പ്രതികരിച്ചു. അതേസമയം തൃശൂര്‍ പൂരത്തിന് സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച ധനസഹായം അടിയന്തരമായി നല്‍കണമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ധനമന്ത്രിക്ക് തൃശൂരിലെ മന്ത്രിമാര്‍ കത്തെഴുതിയതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :