മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞു, വിമർശനങ്ങൾ‌ക്കെതിരെ കെകെ ശൈലജ

അഭിറാം മനോഹർ| Last Modified ശനി, 30 ജനുവരി 2021 (17:29 IST)
കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിൽ എമ്പാടും കൊവിഡ് കേസുകൾ കുറഞ്ഞിട്ടും കേരളത്തിൽ ഇപ്പോഴും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ.

തുടക്കത്തിൽ 0.5 ആയിരുന്നു കേരളത്തിന്റെ മരണനിരക്ക്. ജൂണ്‍ - ജൂലൈയിൽ മരണ നിരക്ക് 0.7 വരെ ആയി. മരിച്ചു വീഴുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

മരണനിരക്ക് 0.4 ശതമാനത്തിൽ പിടിച്ചു നിർത്തിയത് നേട്ടമാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് താഴെയായി നിലനിർത്താൻ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുകയാണെന്നും മന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :