കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമെന്ന് ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 9 ഏപ്രില്‍ 2021 (15:05 IST)
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധനടപടികൾ കർശനമായി പാലിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങൾ കടുപ്പിക്കുമെന്നും ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കൂടുതൽ സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കും.ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ ആവശ്യം വരുന്ന പക്ഷം വീണ്ടും തുറക്കും. അറുപത് വയസിന് മുകളിലുള്ളവരെല്ലാം വാക്സീനെടുത്തുവെന്ന് ഉറപ്പാക്കാനുള്ള മാസ് ക്യാമ്പയിൻ നടത്തും. മുൻഗണന പട്ടികയിലുള്ളവർക്ക് രണ്ടാഴ്‌ചക്കകം വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :