കാസര്‍കോട് രണ്ടരക്കോടിയുടെ ചന്ദനവേട്ട

ശ്രീനു എസ്| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (10:19 IST)
കാസര്‍കോട് നിന്ന് രണ്ടരക്കോടിയുടെ ചന്ദനം പിടികൂടി. ജില്ലാകളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ടണ്ണോളം ചന്ദന തടികള്‍ പിടിച്ചെടുത്തത്. കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപമാണ് ഈ വീട്. സംഭത്തില്‍ പ്രതിയായ അബ്ദുള്‍ ഖാദറിനെ(58) പൊലീസ് അറസ്റ്റുചെയ്തു.

30ചാക്കുകളിലായിട്ടാണ് ചന്ദനക്കട്ടികള്‍ സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ വ്യക്തി ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പറഞ്ഞു. കേസില്‍ ഇയാളുടെ മകനേയും പ്രതിചേര്‍ത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :