ജെസ്‌നയെ കാണാതായ സംഭവത്തിൽ മകൻ നിരപരാധിയാണെന്ന് ജെസ്നയുടെ സുഹൃത്തിന്റെ പിതാവ്

Sumeesh| Last Updated: ശനി, 23 ജൂണ്‍ 2018 (10:23 IST)
മുക്കുട്ടുകതറയിൽ ജെസ്‌നയെ കാണാതായ സംഭവത്തിൽ തന്റെ മകൻ നിരപരാധിയാണെന്ന് ജെസ്‌നയുടെ സുഹൃത്തിന്റെ പിതാവ്. തന്റെ മകനുമായി ജെസ്‌നക്ക് സൌഹൃദം ഉണ്ടായിരുന്നു. കാണാതായ ദിവസം ജെസ്‌നയുടെ സന്ദേശം മകന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു.
പോലിസ്സിസിന്റെ ഇടപെടൽ മാനസിക ബുദ്ധിലുട്ടുണ്ടാക്കുന്നതായും ഇക്കാരണത്താൽ സമൂഹത്തിൽ ഒറ്റപ്പെട്ടതായും ഇയാൾ പറയുന്നു

അതേസമയം ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലഭിക്കെണ്ട ഉത്തരങ്ങൾ വൈകുന്നത് ദുരൂഹത വർധിപ്പിക്കുന്നതായി അംഗം ഷാഹിത കമാൽ പറഞ്ഞു. ജെസ്നയുടെ തിരോധാനത്തിൽ കുടുംബം മാനസിക പീഡനത്തിനിരയാകുന്നുണ്ടെന്നും. അന്വേഷണം കൂടുതൽ വേഗത്തിലാക്കണമെന്നും ഷാഹിത കമാൽ പറഞ്ഞു.

ഇതിനിടെ
മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് ജെസ്‌നയെ അല്ലെന്ന് കോട്ടക്കുന്ന് പാർക്കിലെ സുരക്ഷാ ജീവനക്കാരൻ മൊഴി നൽകി. പത്തനംതിട്ടയിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പാർക്കിലെ സുരക്ഷ ജീവനക്കാരൻ മൊഴി നൽകിയത്. ജസ്‌നയെ കണ്ടതായി വിവരം നൽകിയ സമീപവാസിയായ ജെസ്ഫിന്റെ മൊഴി പൊലീസ് ശനിയാഴ്ച രേഖപ്പെടുത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :