ഡോളർ കടത്ത്: സ്പീക്കർ പി ശ്രീരാമകൃഷണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു

അഭിറാം മനോഹർ| Last Modified ശനി, 10 ഏപ്രില്‍ 2021 (13:55 IST)
ഡോളർ കടത്ത് കേസിൽ സ്പേക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ്
വെള്ളിയാഴ്ച സ്പീക്കറുടെ മൊഴി എടുത്തത്.

വ്യാഴാ‌ഴ്‌ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് വീട്ടിലെത്തി ചോദ്യം ചെയ്‌തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

ഡോളർ കടത്ത് കേസിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി 3 തവണ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും സ്പീ‌ക്കർ ഹാജരായിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :