പാറമട കുളത്തില്‍ യുവതിയുടെ മൃതദേഹം: സംഭവത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 20 ജൂലൈ 2021 (14:55 IST)
വയനാട്: പാറമടയിലെ കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ട സംഭവത്തില്‍ ദുരൂഹത. വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയിലെ പാറക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്.

യുവതിയുടേതെന്നു കരുതുന്ന ഒരു ബാഗ് സമീപത്തു നിന്ന് കണ്ടെത്തി. മേപ്പാടി പോലീസ് സ്റ്റേഷനില്‍ കുണ്ണമ്പറ്റ സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് പ്രാഥമിക വിവരം സൂചിപ്പിക്കുന്നത് . എന്നാല്‍ ബന്ധുക്കള്‍ ഇതുവരെ മൃതദേഹം സ്ഥിരിച്ചറിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :