ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറെന്ന് ബി ഗോപാലകൃഷ്‌ണൻ, തൃശൂർ വേണ്ടി വന്നാൽ വിട്ടുനൽകും

അഭിറാം മനോഹർ| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (15:06 IST)
ഇ ശ്രീധരന് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. ഇ ശ്രീധരന്‍ തൃശൂരില്‍ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗോപാലകൃഷ്ണന്‍. ട്വെന്റി ഫോര്‍ ചാനലിലാണ് ബി ഗോപാലകൃഷ്‌ണന്റെ പ്രതികരണം. ഇ.ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഒരുക്കമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസുമായി ചര്‍ച്ച നടക്കുകയാണ്. നിലവിൽ പാർട്ടിയിൽ പ്രവേശിച്ച് തൃപ്പൂണിത്തറ മണ്ഡലത്തിൽ മത്സരിക്കണം എന്ന അഭിപ്രായമാണ് ഉയരുന്നത്. കേന്ദ്രനേതൃത്വത്തിനും ഇതാണ് താത്‌പര്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ ബിജെപിക്കുണ്ടായ നേട്ടം മുന്‍നിര്‍ത്തിയാണ് കേന്ദ്ര നിർദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :