മന്ത്രി എ കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ചു, മൊഴി നൽകി പരാതിക്കാരി

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂലൈ 2021 (15:42 IST)
കുണ്ടറ പീഡനക്കേസിൽ പരാതിക്കാരി മൊഴി നൽകി. മന്ത്രി എ‌‌കെ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് മൊഴി. മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ ആരിഫ് അലി ഖാനും പരാതി നല്‍കുമെന്ന് അവർ പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പീഡനക്കേസിൽ യുവതിയുടെ പരാതി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ട്. ശശീന്ദ്രന്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചതെന്നും പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതിനിടെ മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധങ്ങൾ നടന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ട മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കുള്ളിലും പ്രതിഷേധിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :