സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

Honey Rose- Rahul Easwar
Honey Rose- Rahul Easwar
അഭിറാം മനോഹർ| Last Modified വെള്ളി, 17 ജനുവരി 2025 (17:06 IST)
നടി ഹണിറോസിനെതിരായ അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷന്‍. ദിശ എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്താചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാണിച്ചാണ് ദിശ പരാതി നല്‍കിയത്. അതിജീവിതയെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷന്‍ അധ്യക്ഷന്‍ ഷാജര്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാടി നടി ഹണിറോസ് നേരത്തെ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുകയും ചെയ്തിരുന്നു. ഹണിറോസിന്റെ വസ്ത്രധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഹണിറോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ലെന്നാണ് തന്റെ നിലപാടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :