1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High Court extends the deadline for evacuation in Malayidoamthuruthur to June 16

മലയിടംതുരുത്തിലെ ഒഴിപ്പിക്കലിനുള്ള സമയപരിധി ഹൈക്കോടതി ജൂണ്‍ 16 വരെ നീട്ടി

High Court extends the deadline
കൊച്ചി: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ജൂണ്‍ 16 വരെ കേരള ഹൈക്കോടതി സമയം അനുവദിച്ചു. ജൂണ്‍ 9 നകം കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇതില്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി നാളെ എറണാകുളത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കും.
 
മലയിടംതുരുത്തിലെ പ്രശ്‌നം ബലപ്രയോഗത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി കഴിഞ്ഞ ദിവസം മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍ 9 നകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എജി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജൂണ്‍ 16 വരെ സമയം നീട്ടിയത്.
   
മലയിടംതുരുത്തിന് സമീപം 35 സെന്റ് സ്ഥലം വാങ്ങി കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏക പ്രതിവിധി. ഭൂമിയുടെ ഉടമസ്ഥരായ കണ്ണാട്ട് കുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മലയിടംതുരുത്തിലെ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞു. റീസര്‍വേ നടത്താതെ മറ്റ് നടപടികളുമായി സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
World Environment Day : പച്ചപ്പിലേക്ക് മടങ്ങാം, ആരോഗ്യത്തിലേക്ക് ഉണരാം; പരിസ്ഥിതി ദിനത്തിൽ വീട്ടുറ്റത്ത് നട്ടുപിടിപ്പിക്കാം ഈ 5 ഔഷധസസ്യങ്ങൾ