ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

കോസ്റ്റുഗാര്‍ഡും നാവികസേനയും മണിക്കൂറുകളായി വെള്ളം ഒഴിക്കുന്നുണ്ട്.

കപ്പലിൽ തീപിടുത്തം,കടലിൽ കപ്പലിന് തീപിടിച്ചു,കേരള ചരക്കുകപ്പൽ അപകടം,ചരക്കുകപ്പലിൽ തീപിടുത്തം,Kerala cargo ship fire,Cargo ship catches fire at sea,Ship fire off Kerala coast,Kerala shipping accident
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ജൂണ്‍ 2025 (14:01 IST)
ആശ്വാസമായി അറബിക്കടലില്‍ ചരക്ക് കപ്പല്‍ തുടരുന്നു. തീപിടിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകളിലേക്ക് തീ പടരുന്നത് തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലിലാണ് ചരക്ക് കപ്പലുള്ളത്. കോസ്റ്റുഗാര്‍ഡും നാവികസേനയും മണിക്കൂറുകളായി വെള്ളം ഒഴിക്കുന്നുണ്ട്. എങ്കിലും തീ അണയാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്.

സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീ പിടിച്ചത്. അതേസമയം കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കപ്പല്‍ ചെരിഞ്ഞു തുടങ്ങിയതായി റിപ്പോര്‍ട്ട് ഉണ്ട്. പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കപ്പലിന്റെ മധ്യഭാഗത്താണ് തീപിടുത്തം രൂക്ഷമായത്. കപ്പല്‍ പത്തു മുതല്‍ 15 ഡിഗ്രി ചരിഞ്ഞതിനാല്‍ കൂടുതല്‍ കണ്ടെയ്നറുകളും കടലില്‍ പതിച്ചിട്ടുണ്ട്. അതേസമയം കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കപ്പലില്‍ നിന്ന് ആറു നാവികരെയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരം എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :