നേപ്പാൾ സ്വദേശിനിക്കെതിരെ പീഡനശ്രമം: മധ്യവയസ്‌കൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:43 IST)
വെളിയം: നേപ്പാൾ സ്വദേശിനിക്കെതിരെ പീഡന ശ്രമം നടത്തിയ കട ഉടമയായ മധ്യവയസ്‌കൻ പിടിയിലായി. വെളിയം പടിഞ്ഞാറ്റിങ്കര മൃഗാശുപത്രി ജംഗ്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻവീട്ടിൽ അനിരുദ്ധൻ എന്ന 58 കാരനാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇയാളുടെ കടയ്ക്കടുത്തതായി വെളിയത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി യുവതിയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്ന് സാധനം വാങ്ങാൻ വന്നപ്പോൾ അനിരുദ്ധൻ മോശമായി സംസാരിക്കുകയും തുടർന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :