സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (12:43 IST)
തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കി.അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ് സര്‍ക്കാരിന്റെ നടപടി. നവകേരള സര്‍വേ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടുകയും ഹൈക്കോടതിക്ക് അത് എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചോദിച്ചു. മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആളുകള്‍ എങ്ങനെ വിലയിരുത്തുന്നുവെന്ന് കണ്ടെത്തുന്നതിനാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്. ചെലവ് 20 കോടി രൂപയായി അനുവദിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ നടപടികള്‍ നിയമങ്ങള്‍ക്കനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി സര്‍വേ റദ്ദാക്കി.
ബജറ്റ് വിഹിതമോ സാമ്പത്തിക അംഗീകാരമോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചെലവഴിച്ച തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചെലവഴിച്ച തുക ഇതുവരെ വിലയിരുത്തിയിട്ടില്ല.