ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ താന്‍ സത്യഗ്രഹം ഇരിക്കുമെന്ന് ഗൌരിയമ്മ

Last Modified ശനി, 1 ഓഗസ്റ്റ് 2015 (12:07 IST)
ജെഎസ്എസിന്റെ ഓഫീസുകള്‍ രമേശ് ചെന്നിത്തലയുടെ ഒത്താശയോടുകൂടി പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ താന്‍ സത്യഗ്രഹം ഇരിക്കുമെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ. വിഷയത്തില്‍ ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ചക്ക് വിളിച്ചപ്പോഴായിരുന്നു ഗൌരിയമ്മയുടെ പ്രതികരണം.

നേരത്തെ ആലപ്പുഴയിലെ ചുങ്കത്തു സ്ഥിതി ചെയ്യുന്ന ജെഎസ്‌എസ്‌ ഓഫീസ്‌ പിടിച്ചെടുക്കാന്‍ രാജന്‍ ബാബു വിഭാഗം നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. രാജന്‍ ബാബു വിഭാഗത്തിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ഗൌരിയമ്മയോടൊപ്പമുള്ള പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :