എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

Empuraan, Sree Gokulam Movie, Empuraan Mohanlal, Empuraan Review
Empuraan - Sree Gokulam
രേണുക വേണു| Last Modified വെള്ളി, 4 ഏപ്രില്‍ 2025 (11:29 IST)

എമ്പുരാന്‍ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധന നടത്തിയത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. കേരളത്തില്‍ നിന്നുള്ള ഇ.ഡി. സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.

എമ്പുരാന്‍ സിനിമയ്‌ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 2002 ല്‍ നടന്ന ഗുജറാത്ത് കലാപം ചിത്രീകരിച്ചതാണ് ബിജെപി, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. വിവാദം ആളികത്തിയതോടെ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :