കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ പയ്യന്നൂരിന് സമീപം രാമന്തളി വടക്കുമ്പാടാണ് സംഭവം. കെ.ടി. കലാധരന്‍ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണന്‍ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നൂര്‍ സ്വദേശിനിയാണ് കലാധരന്റെ ഭാര്യ. കൂട്ട ആത്മഹത്യയെന്ന് പോലീസ് സംശയിക്കുന്നു.
രാത്രി 8 മണിയോടെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ പയ്യന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. കുട്ടികളെ തറയില്‍ കിടക്കുന്ന നിലയിലും മുതിര്‍ന്നവരെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ തര്‍ക്കമാണ് കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.