ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു ; ​ഗുരുതര പരിക്ക്

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (12:32 IST)
കൃഷിയിടത്തില്‍ ചക്ക പറിക്കാന്‍ പോയ ആളെ കരടി ആക്രമിച്ചു. പത്തനംതിട്ടയിലെ മണ്ണീറ തലമാനത്താണ് സംഭവം. തലമാനം വാഴവിളയില്‍ രാജന്‍കുട്ടിയെയാണ് കരടി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് തലമാനം. സംഭവത്തെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :