തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. ബാലരാമപുരം വെങ്ങാനൂര്‍ ചാവടിനട തൈവിളാകം വിഷ്ണുഭവനില്‍ വിഷ്ണു (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആനയെ കുളിപ്പിക്കാന്‍ പോയപ്പോഴാണ് ദാരുണമായ സംഭവം നടന്നത്. ഒന്‍പത് വയസ്സുള്ള ആന പെട്ടെന്ന് വിഷ്ണുവിനെ ആക്രമിച്ച് വെള്ളത്തില്‍ ചവിട്ടി വീഴ്ത്തി.
സമീപത്തുള്ളവര്‍ വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2016 മുതല്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.