ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇഡി റെയ്ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ജനുവരി 2026 (08:12 IST)
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഇഡി റെയ്ഡ്. സ്വര്‍ണക്കുള്ള കേസില്‍ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി റെയ്ഡ് നടത്തിയത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു, ഗോവര്‍ദ്ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

കൂടാതെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരിയായ ഗോവര്‍ദ്ധന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി എത്തി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ കൊണ്ടുവന്നത് ഡ്യൂപ്ലിക്കേറ്റ് പാളിയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. യഥാര്‍ത്ഥ പാളികള്‍ തിരിച്ചെത്തിയില്ലെന്നാണ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. പാളികളുടെ ശാസ്ത്രീയ ഘടനയില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധന ഫലം. ഇതില്‍ വ്യക്തത തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

1999 സ്ഥാപിച്ച പാളികളും നിലവിലെ പാളികളും താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം കണ്ടത്. ഇത് ഉറപ്പിക്കണമെങ്കില്‍ റിപ്പോര്‍ട്ടില്‍ വ്യക്തത വേണമെന്ന് എസ്ഐടി പറയുന്നു. പാളികളുടെ കൃത്യമായ കാലപ്പഴക്കം റിപ്പോര്‍ട്ടില്‍ ഇല്ല. ഇക്കാര്യം എഡിജിപി നേരിട്ട് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. വി.എസ്.എസ്.സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിയ ദ്വാരപാലക ശിലപ്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണം കുറവാണെന്ന് കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :