മഞ്ഞുകാലമാണ്, വാഹനമോിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (08:21 IST)
മഞ്ഞുമൂടിയ പാതകളിലൂടെയുള്ള ഡ്രൈവിംഗ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേരള പൊലീസാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത്. മഞ്ഞുമൂടിയ
കാലാവസ്ഥയില്‍ വാഹനമോടിക്കുമ്പോള്‍ സ്വാഭാവികമായും മഞ്ഞ് നമ്മുടെ കാഴ്ചക്ക് തടസ്സമാകുന്നു. മഞ്ഞുപാതകളില്‍
വേഗത കുറയ്ക്കുന്നതാണ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.
വേഗത കുറച്ച് ഡ്രൈവ് ചെയ്യുമ്പോള്‍
റോഡിലെ തടസ്സങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായാല്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു.

-മൂടല്‍ മഞ്ഞുകരണം ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നു എങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിനിറുത്തി മഞ്ഞിന്റെ കാഠിന്യം കുറയാന്‍ കാത്തിരിക്കുക.

-മഞ്ഞുമൂടിയ പാതകളിലൂടെ
വാഹനമോടിക്കുമ്പോള്‍ ഹൈ-ബീം ഒഴിവാക്കുക.
മഞ്ഞ് തുള്ളികളില്‍ തട്ടി പ്രകാശം
പ്രതിഫലിപ്പിക്കുന്നു.

പുറകില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്
മുന്നിലെ വാഹനത്തെ വ്യക്തമായി കാണാന്‍ ടെയില്‍ ലൈറ്റുകള്‍ ശരിയായ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

- ഫോഗ് ലൈറ്റ് ഉപയോഗം ഓടിക്കുന്ന പാതകളില്‍ നിയമാനുസൃതമാണെകില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ
പ്രയോജനപ്പെടുത്തുക. പേര് സൂചിപ്പിക്കും പോലെ മഞ്ഞിനെ കീറിമുറിച്ച് കൂടുതല്‍ വ്യക്തതയുള്ള വെളിച്ചം നല്കാന്‍ തക്കവിധം തയ്യാറാക്കിയതാണ് ഫോഗ് ലൈറ്റുകള്‍.

-മുന്നിലുള്ള വാഹനവുമായി കൂടുതല്‍ അകലം പാലിക്കുക.
അകലം വളരെ കുറവാണെങ്കില്‍, മുന്‍പില്‍ പോകുന്ന വാഹനം അപകടത്തില്‍ പെട്ടാല്‍ നിങ്ങളുടെ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പറ്റുന്ന രീതിയില്‍ പ്രതികരിക്കാനുള്ള സമയം ലഭിച്ചു എന്ന് വരില്ല.
-വാഹനങ്ങള്‍ തിരിയുന്നതിന് മുന്‍പ് നിശ്ചിത സമയം കൃത്യമായും ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്ത് സൂചന നല്‍കുക.
-മഞ്ഞുപാതകളില്‍ ഓവര്‍ടേക്കിംഗ് ഒഴിവാക്കുക.
കാഴ്ച മങ്ങുന്നതിനാല്‍ എതിരെ വരുന്ന വാഹനത്തെ
കൃത്യമായി കാണാന്‍ സാധിക്കാതെ വരാം. ഇത് അപകടങ്ങള്‍ക്ക് കാരണമാകും.

-മൂടല്‍മഞ്ഞ് പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ റോഡിലെ തടസ്സങ്ങള്‍ കാണാനും
എതിരെ വരുന്ന വാഹനങ്ങളെ പറ്റി സൂചനകള്‍ നല്‍കാനും വാഹനത്തിലെ സഹയാത്രക്കാര്‍ക്കും ചുമതലയുണ്ട്.

- ശ്രദ്ധാപൂര്‍വ്വം യാത്ര പ്ലാന്‍ ചെയ്യുക. യാത്രയ്ക്കൊരുങ്ങുംമുന്‍പ് കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക.
റോഡപകടങ്ങള്‍, റോഡ് അടയ്ക്കല്‍, ഗതാഗത നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കണം. മറ്റു സമയത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുത്തേക്കാം.

-വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയായും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കുക. കാഴ്ച വളരെ പ്രധാനമാണ്. അതിനാല്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍, വിന്‍ഡോ, മിറര്‍ എന്നിവയില്‍ പൊടിയോ മറ്റു തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.. വാഹനമോടിക്കുമ്പോള്‍ ഗ്ലാസ്സുകള്‍ താഴ്ത്തി വച്ചാല്‍ മറ്റുള്ള വാഹനങ്ങളുടെ ഹോണ്‍, എന്‍ജിന്‍ ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കാനും അതിനനുസരിച്ചു കൂടുതല്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും കഴിയും.
എതിരെയും പുറകെയും വരുന്ന വാഹനങ്ങളെ പറ്റി നല്ല ധാരണ കിട്ടാന്‍ ഇത് സഹായകമാണ്.
വിന്‍ഡോ ഗ്ലാസ്സുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യം
ഉണ്ടായാല്‍ കാറിനകത്ത് ഈര്‍പ്പം ഉണ്ടാവുകയും വിന്‍ഡ് ഷീല്‍ഡില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ട് കാഴ്ച മങ്ങുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു ഉള്ളിലെ താപനില ക്രമീകരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :