അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ഔദ്യോഗിക പദവി ദുര്‍വിനിയോഗത്തിന് ബിജെപി പരാതി നല്കി
- മൂന്ന് മാസത്തിനുള്ളില്‍ നാര്‍ക്കോട്ടിക് കോടതികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
- കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി രാജകുടുംബം സഹകരിക്കുന്നില്ലെന്ന് പോലീസ്
- കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
- എല്‍പിജി വിതരണ നിയന്ത്രണം: ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍
നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: തന്റെ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, ശബ്ദം എന്നിവ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. നടന് സമര്‍പ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജ്യോതി സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലിങ്കുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വൈകുന്നേരം 4:30 ന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
നടനു വേണ്ടി എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരന്‍, സ്മിത ദാമോദരന്‍ നായര്‍ എന്നിവര്‍ ഹാജരായി. മോഹന്‍ലാലിന്റെ ഹര്‍ജിയുമായി ബന്ധപ്പെട്ട നിരവധി സോഷ്യല്‍ മീഡിയ ലിങ്കുകള്‍ അവര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ലിങ്കുകള്‍ സമാഹരിച്ച് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി നേരത്തെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലെ തന്നെ ബാധിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയിരുന്നു.
മെറ്റ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. അതേസമയം മെറ്റ ഹര്‍ജിയെ എതിര്‍ത്തിരുന്നു. മോഹന്‍ലാല്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നും ഡല്‍ഹി ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്നും മെറ്റ വാദിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ് ബച്ചന്, അനില്‍ കപൂര്‍, സോനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ സമാനമായ വിഷയത്തില്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.