തലപ്പാടി വാഹനാപകടത്തില്‍ മരണം ആറായി; അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്

അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

Accident, Kerala News, Bus Accident, Wayanad Bus Accident, Wayand Bus Accident News, വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
Accident
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2025 (19:43 IST)
തലപ്പാടി വാഹനാപകടത്തില്‍ മരണം ആറായി. അപകടകാരണം ബസിന്റെ ബ്രേക്ക് പോയതെന്നാണ് പ്രഥമിക നിഗമനം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ബസ് കാത്തുനിന്നവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറു പേരാണ് മരണപ്പെട്ടത്. അതേസമയം ബസ്സില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് പിടിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ബസ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറിയത്. ഫോട്ടോയില്‍ ഉണ്ടായിരുന്നു ഡ്രൈവറും 10 വയസ്സുകാരിയായ കുട്ടിയും മരണപ്പെട്ടിട്ടുണ്ട്. ബസ് കാത്തുനിന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി ആയിഷ, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരും മരണപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

അതേസമയം ബസ്സിന്റെ ടയര്‍ തേഞ്ഞു തീര്‍ന്ന അവസ്ഥയിലാണെന്നും ബസ്സിന് ഇന്‍ഷുറന്‍സ് ഇല്ലെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :