രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പേരുടെ പരാതി, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിനും സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും എഫ്ഐആർ

അഞ്ച് പേരും മൂന്നാം കക്ഷികളാണ്.ഭാരതീയ ന്യായ് സംഹിത 78(2), 351, പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി
Rahul Mamkootathil
അഭിറാം മനോഹർ| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (12:43 IST)
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ച് പേരുടെ പരാതിയിലാണ് തിരുവനന്തപുരം ക്ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


അഞ്ച് പേരും മൂന്നാം കക്ഷികളാണ്.ഭാരതീയ ന്യായ് സംഹിത 78(2), 351, പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്.ആരോപണം ഉന്നയിച്ച സ്ത്രീകളാരും പരാതിയുമായി നേരിട്ട് മുന്നില്‍ വന്നിട്ടില്ല. പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകള്‍ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :