ഇന്നുമുതല്‍ ഈ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍!

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (08:21 IST)
ഇന്നുമുതല്‍ തൃശൂരിലെ പല പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മൂന്ന് നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തൃശൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗീക ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം രോഗവ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന കണ്ണൂരിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളിലും ട്രിപ്പിള്‍ ലോക്ഡൗണാണ്. ഡി കാറ്റഗറിയിലുള്ള ആന്തൂര്‍ നഗരസഭ, പെരളശേരി, നാറാത്ത്, മാട്ടുല്‍, ചിറക്കല്‍, ചെങ്ങളായി, കണ്ണപുരം, പന്ന്യന്നൂര്‍, ചപ്പാരപ്പടവ്, പരിയാരം എന്നിവിടങ്ങളിലാണ് നിയന്ത്രണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :