ഉയരുന്നു മരണസംഖ്യ; കേരളത്തിലും ശ്മശാനങ്ങള്‍ നിറന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 6 മെയ് 2021 (08:30 IST)

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാകുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനൊപ്പം മരണസംഖ്യയും ഉയരുന്നു. ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു. തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളില്‍ ശംവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം. ശവസംസ്‌കാരത്തിനായി സമയം ബുക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളത്. തൈക്കാട് ശ്മശാനത്തില്‍ വിറക് ശ്മശാനത്തില്‍ കൂടി കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. നേരത്തെ ഇലക്ട്രിക് ഫര്‍ണസുകളിലാണ് കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കാരിച്ചിരുന്നത്. ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് മാത്രം സംസ്‌കരിക്കുന്നത്. ഈ സംഖ്യ ഇനിയും ഉടരും. ഇരുപതിലേറെ മൃതദേഹങ്ങള്‍ ഇപ്പോള്‍ എത്തുന്നുണ്ട്. ഇതില്‍ എല്ലാം ഒരു ദിവസം തന്നെ സംസ്‌കരിക്കാന്‍ സാധിക്കുന്നില്ല. പലതും അടുത്ത ദിവസത്തേയ്ക്ക് മാറ്റുന്ന സാഹചര്യമാണുള്ളത്. മരണസംഖ്യ ഇനിയും ഉയരുമ്പോള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :