രേണുക വേണു|
Last Updated:
ശനി, 3 ജനുവരി 2026 (13:09 IST)
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കുരുക്ക് മുറുകുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ കുടുംബ ജീവിതം തകർത്തുവെന്നും തൻ്റെ അസാന്നിധ്യം അവസരമാക്കിയെന്നും ചൂണ്ടിക്കാട്ടി ഗർഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തോടെ തനിക്ക് വലിയ മാനനഷ്ടമാണ് ഉണ്ടായത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയും വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദമുന്നയിച്ചതെന്നും അപ്രകാരമാണെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും യുവാവ് ചോദിച്ചു. ബന്ധത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ രാഹുലിനെ പരാതിയുമായി കൂടുതൽ പേർ എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് പരാതിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സംഭവം. അതേസമയം സത്യം ജയിക്കുമെന്നും സത്യം മാത്രമേ ജയിക്കാവൂ എന്നും, നല്ല ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.