1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case against former DGP R Sreelekha for revealing victim identity

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി, ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

R Sreelekha
പ്രായപൂര്‍ത്തിയാകാത്തവരുടെയടക്കം വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപിയും നിലവിലെ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് നടപടി.
 
ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍- കവിയൂര്‍ കേസുകള്‍,സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യവിവരങ്ങള്‍ ശ്രീലേഖ പരസ്യപ്പെടുത്തിയതായാണ് പരാതി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍ ജയചന്ദ്രനാണ് പരാതിക്കാരന്‍.
 
ഇരകളുടെ പേരും തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങളും പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് ജയചന്ദ്രന്‍ പോലീസിനെ സമീപിച്ചത്. ആദ്യം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഡിജിപി എന്ന നിലയിലെ സ്വാധീനം കാരണം പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
 
അടുത്ത ലേഖനം
കേരളത്തിൽ ഇടിയോടും മിന്നലോടും കൂടിയ മഴ തുടരും