സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 29 നവംബര്‍ 2025 (18:33 IST)
കാസര്‍കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൈസൂര്‍ ചുഞ്ചനക്കാട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. മാലോത്ത് കട്ടങ്കവല മട്ടപ്പള്ളി വളവിലാണ് അപകടം നടന്നത്. 45 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
പരിക്കേറ്റവരെല്ലാം മൈസൂരിലെ ചുഞ്ചനക്കട്ടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയാണ് അപകടം നടന്നത്. ബസില്‍ 56 പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.