കല്‍പ്പറ്റ|
jibin|
Last Modified ശനി, 16 ഓഗസ്റ്റ് 2014 (18:14 IST)
കള്ളനോട്ട് കേസിലെ പ്രതിക്ക് നാലു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മാനന്തവാടി ഒഴക്കോട് കാഞ്ഞിരത്തിങ്കല്‍ ജയിംസ് ജോസഫ് എന്ന 37 കാരനാണു കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി സി ബാലന്‍ ഈ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
കേസിനാസ്പദമായ സംഭവമുണ്ടായത് 2007മേയ് പതിനേഴിനാണ്. മാനന്തവാടി ടൌണിലുള്ള മുത്തൂറ്റ് ബാങ്കില്‍ നിന്ന് സ്വര്‍ണ്ണ പണയം വച്ച് മടങ്ങുകയായിരുന്ന മാനന്തവാടിയിലെ ഒരു വീട്ടമ്മയ്ക്ക് 500 രൂപയുടെ കള്ളനോട്ട് നല്‍കിയ ശേഷം 100 രൂപയുടെ യഥാര്‍ത്ഥ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ വീട്ടമ്മ തനിക്ക് ലഭിച്ചത് കള്ളനോട്ടാണെന്ന് കണ്ടെത്തി ഭര്‍ത്താവിനും സുഹൃത്തിനുമൊപ്പം പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഈ സമയം പ്രതിയുടെ പോക്കറ്റില്‍ നിന്ന് 500 രൂപയുടെ 14 കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. മാനന്തവാടി എസ്ഐ പിഎല്‍ ഷൈജുവും തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്ഐ മാരായ പ്രഭാകരന്‍, നാരായണ പിള്ള, മൊയ്തീന്‍ കുട്ടി എന്നിവരുമാണു കേസ് അന്വേഷിച്ചത്.