അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 നവംബര്‍ 2025 (13:57 IST)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള തിരെഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ആദ്യഘട്ടത്തില്‍ പ്രമുഖരെയടക്കം ഉള്‍പ്പെടുത്തികൊണ്ട് 67 അംഗ സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ, പത്മിനി തോമസ്, അനില്‍ കഴക്കൂട്ടം തുടങ്ങിയ പ്രമുഖര്‍ ലിസ്റ്റിലുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തുവിട്ടത്. സ്ഥാനാര്‍ഥികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ശാസ്തമംഗലത്തായിരിക്കും മുന്‍ ഡിജിപി ആര്‍ ശ്രീലേഖ മത്സരിക്കുക. കഴക്കൂട്ടത്ത് അനില്‍ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, പുന്നയ്ക്കാമുകളില്‍ മുന്‍ പൂജപ്പുര കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായിരുന്ന മഹേശ്വരന്‍ നായരും മത്സരിക്കും.