ബാര്‍ ലൈസന്‍സ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല

കൊച്ചി| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (13:29 IST)
ബാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. പത്ത് ഹോട്ടലുകൾക്ക് കൂടി ബാർ ലൈസൻസ് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരസിച്ചു.

അതേസമയം വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമാണെന്നും അതിൽ ഇടപെടേണ്ടതില്ലെന്നും അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ പത്ത് ത്രീ, ഫോർ സ്റ്റാർ ബാറുകൾക്ക് ഈ മാസം 17നകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ് വന്നത്. അല്ലാത്ത പക്ഷം നികുതി വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടിരുന്നു. പുതിയ മദ്യനയം അനുസരിച്ച് ലൈസൻസ് പുതുക്കി നൽകാൻ
കഴിയില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :