കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂരിലെ കുറുമത്തൂരില്‍ ഇന്ന് രാവിലെയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കൈകളില്‍ നിന്ന് വഴുതി കിണറ്റില്‍ വീണു മരിച്ചത്.

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2025 (18:22 IST)
കണ്ണൂര്‍: കണ്ണൂരിലെ കുറുമത്തൂരില്‍ ഇന്ന് രാവിലെയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കൈകളില്‍ നിന്ന് വഴുതി കിണറ്റില്‍ വീണു മരിച്ചത്. ജാബിന്‍ മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ്
അമ്മയുടെ കൈകളില്‍ നിന്ന് അബദ്ധത്തില്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചത്. കുളിക്കാന്‍ കിണറ്റിന് സമീപം കൊണ്ടുവന്നപ്പോള്‍ കുഞ്ഞ് അബദ്ധത്തില്‍ തന്റെ കൈയില്‍ നിന്ന് വഴുതിപ്പോയതായി സ്ത്രീ സമീപത്തുള്ളവരോട് പറഞ്ഞു.

സ്ത്രീയുടെ നിലവിളി കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :