അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പന്‍ ഇല്ല: ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ്

ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന പരിപാടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2025 (14:45 IST)
അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പന്‍ ഇല്ലെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന പരിപാടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത സര്‍ക്കാരാണിപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നെന്ന് സതീശന്‍ പറഞ്ഞു.

അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു കപട ഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും 2026 തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയാണ് ഈ നീക്കമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ സംസാരിക്കവെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാല്‍ അതിന്റെ ഗുണം സര്‍ക്കാരിണ്ടാനുണ്ടാകും. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :