1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. As Monsoon begins kerala cracks down on illegal fishing to protect breeding frsh water fish

പുഴയിലും ട്രോളിങ് നിരോധനം, അനധികൃതമായ മീൻപിടുത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

Monsoon
സംസ്ഥാനത്തെ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിക്കാന്‍ പുഴകളിലും ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി ഫിഷറീസ് വകുപ്പ്. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കുമെത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം.
 
പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ടകള്‍ ഉണ്ടാകാറുണ്ടെന്നും മീന്‍ പിടുത്തം ഇതിനാല്‍ തന്നെ മത്സ്യ സമ്പത്ത് കുറയ്ക്കാന്‍ കാരണമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്. മതിയായ വളര്‍ച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലാശയങ്ങളില്‍ വലക്കെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതടക്കം 2010ലെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്റ്റ് പ്രകാരം കുറ്റകരമാണ്. 20 മില്ലീമീറ്ററില്‍ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീന്‍ പിടിക്കുന്നതും ലൈസന്‍സില്ലാതെ മീന്‍ പിടിക്കുന്നതും കുറ്റകരമാണ്. വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
 
നിയമം ലംഘിച്ച് മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം വരാനിരിക്കെയാണ് ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കേരള ബാങ്ക് പിരിച്ചുവിടാൻ സർക്കാർ ആലോചന