ഇത് കേരള മോഡല്‍; 'എയര്‍ കേരള'യ്ക്ക് കേന്ദ്രാനുമതി, യാത്രാ ചെലവ് കുറയും

മൂന്ന് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (11:36 IST)

ഗള്‍ഫിലേക്കുള്ള കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് യാഥാര്‍ഥ്യമാകുന്നു. 'എയര്‍ കേരള' വിമാന സര്‍വീസിനു വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരഭകരുടേതാണ് 'എയര്‍ കേരള' പദ്ധതി.

മൂന്ന് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളി സംരഭകര്‍ നേതൃത്വം നല്‍കുന്ന സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ കമ്പനിയാണ് എയര്‍ കേരള സര്‍വീസിനു പിന്നില്‍. യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ് എയര്‍ കേരളയുടെ പ്രധാനികള്‍.

രാജ്യാന്തര സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പ് തദ്ദേശിയ സര്‍വീസ് നടത്തും. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചു കഴിഞ്ഞാല്‍ ATR 72-600 എന്ന വിമാനം ഉപയോഗിച്ചു തുടങ്ങുമെന്നും കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :