പുനലൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു

കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പുനലൂര്‍ കലയനാട് കൂത്തനാടിയിലാണ് സംഭവം.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (11:53 IST)
കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പുനലൂര്‍ കലയനാട് കൂത്തനാടിയിലാണ് സംഭവം. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയെയാണ് ഭര്‍ത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഐസക് പുനലൂര്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

ഇന്നലെ രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ശാലിനിയെ ഐസക് അപ്രതീക്ഷിതമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട ഐസക് 9 മണിയോടെ പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ശാലിനിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പുനലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ ആണുള്ളത്. ശാലിനി കാര്യറയിലെ സ്വകാര്യ സ്‌കൂളിലെ ആയ ആയി ജോലി ചെയ്തു വരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :