അനുബന്ധ വാര്‍ത്തകള്‍
- മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും
- വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍
- വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു
- തൊഴില്‍ തര്‍ക്കം തീര്‍പ്പായി; സ്വിഗ്ഗി ജീവനക്കാരുടെ കൂലി വര്‍ദ്ധിപ്പിച്ചു
- മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം; പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി
രാത്രി കിടക്കാന്‍ പായ വേണമെന്നും അഫാന്‍ ആവശ്യപ്പെട്ടു. സെല്ലില്‍ കിടക്കാന്‍ പൊലീസ് പേപ്പറുകള്‍ നല്‍കിയിരുന്നു
ജയിലില്‍ ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചുവാങ്ങി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. പാങ്ങോട് സ്റ്റേഷനിലാണ് അഫാന്‍ ഇപ്പോള്‍ ഉള്ളത്. ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി വിമുഖത കാണിച്ചപ്പോള്‍ ഇതേ കുറിച്ച് പൊലീസ് തിരക്കുകയും അഫാനു ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു.
ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അഫാനു വേണ്ടി പൊലീസ് പൊറോട്ടയും ചിക്കനും വരുത്തിച്ചു. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍കറി വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടിരുന്നു.
രാത്രി കിടക്കാന്‍ പായ വേണമെന്നും അഫാന്‍ ആവശ്യപ്പെട്ടു. സെല്ലില്‍ കിടക്കാന്‍ പൊലീസ് പേപ്പറുകള്‍ നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവന്‍ അഫാന്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്ന് പത്രം പൊലീസ് തിരികെ വാങ്ങി. വെറും തറയില്‍ കിടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അഫാന്‍ പറഞ്ഞപ്പോള്‍ പൊലീസ് പായ സംഘടിപ്പിച്ചു നല്‍കി.