ധർമ്മജൻ ബാലുശേരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയേക്കും എന്ന് റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 28 ജനുവരി 2021 (13:18 IST)
തിരുവനന്തപുരം: നടൻ ധർമ്മജൻ ബോൾഗാട്ടി ബാലുശേരിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. ബാലുശേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കൊൺഗ്രസ്സും ലീഗും തമ്മിൽ നടക്കുന്ന ചർച്ചയ്ക്ക് ഒടുവിലായിരിയ്ക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക. കോൺഗ്രസ്സ് ആവശ്യപ്പെട്ടാൽ മത്സരിയ്ക്കാൻ തയ്യാറാണ് എന്ന നിലാപാാടിലാണ് താരം എന്നാണ് വിവരം. കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മിലെ പുരുഷൻ കടലുണ്ടി ജയിച്ച മണ്ഡലമാണ് ബാലുശേരി. എന്നാൽ ഇത്തവണ പുരുഷൻ കടലുണ്ടി ഇവിടെ മത്സരിയ്ക്കാൻ സാധ്യതയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവിന്റെ പേരാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :