ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലെ അപകടം: വാഹനം നടത്താതെ പോയത് ഭയം കൊണ്ടാണെന്ന് മണിയന്‍പിള്ള രാജു

accident
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (09:56 IST)
accident
ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലെ അപകടത്തില്‍ വാഹനം നടത്താതെ പോയത് ഭയം കൊണ്ടാണെന്ന് മണിയന്‍പിള്ള രാജു. ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരുകയായിരുന്നുവെന്നും ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തിന് പിന്നില്‍ വന്നു ഇടിക്കുകയായിരുന്നു എന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൂടാതെ ഇന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി.

അപകടസമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു. അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. രണ്ടുപേരും ചികിത്സയിലാണ്. ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 10:00 മണിയോടെയാണ് അപകടം നടന്നത്. നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാള്‍ക്ക് നട്ടെല്ലിന് പരിക്കുണ്ട്.

സംഭവത്തിനുശേഷം രാത്രി പോലീസ് മണിപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. യുവാക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :