സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (08:18 IST)
മണിയന്‍പിള്ള രാജു ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തിനുശേഷം മണിയന്‍ പിള്ള രാജു വാഹനം നിര്‍ത്താതെ പോയി. ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 10:00 മണിയോടെയാണ് അപകടം നടന്നത്. നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാള്‍ക്ക് നട്ടെല്ലിന് പരിക്കുണ്ട്. സംഭവത്തിനുശേഷം രാത്രി പോലീസ് മണിപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. യുവാക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
അപകടത്തില്‍ കേസെടുത്ത മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ ഹാജരാകാമെന്ന് നടന്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.