20 പവനും 25000 രൂപയും കവര്‍ന്നു

ചിറയിന്‍കീഴ്| WEBDUNIA|
PRO
ചിറയിന്‍കീഴ് താലൂക്കില്‍ ആറ്റിങ്ങലിനടുത്ത് ചെറുവള്ളി മുക്കിനടുത്ത് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 20 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും 25000 രൂപയും ഗൃഹോപകരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു. ബന്ധുവീട്ടിലെ മരണ ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേയാണു വിവരം വെളിപ്പെട്ടത്.

ചെറുവള്ളി മുക്ക് ബിബി നിവാസിലെ മണികുമാരന്‍റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്. വീടിന്‍റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണു പ്രതികള്‍ മോഷണം നടത്തിയത്. സമീപത്തു തന്നെയുള്ള ഇയാളുടെ കുടുംബ വീട്ടിലും മോഷണ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല എന്നാണറിയുന്നത്.

മണികുമാരന്‍റെ വട്ടപ്പാറയിലുള്ള സഹോദരന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബ സമേതം പോയി തിരികെ വന്നപ്പോഴാണു മോഷണം നടന്ന വിവരം അറിഞ്ഞത്. ചിറയിന്‍കീഴ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :