പതിനെട്ടുകാരൻ വാമനപുരം നദിയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:07 IST)
കിളിമാനൂർ: വാമനപുരം നദിയിൽ ഒഴുക്കിൽ പെട്ട് പതിനെട്ടുകാരൻ മുങ്ങിമരിച്ചു. കാരേറ്റ്
പൂപ്പുറം ആയില്യം വില്ലയിൽ സുനിൽ കുമാർ - സംഗീത ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ടു മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ അഭിനവിനെ രക്ഷപ്പെടുത്തിയെങ്കിലും ബോധക്ഷയം വന്നിരുന്നു. എന്നാൽ അഭിനവിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :