ബി നിലവറ തുറക്കാന്‍ പാടില്ല: രാജകുടുംബം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ തുറക്കുന്നതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ബി നിലവറ തുറക്കുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെട്ടാ‍ണ് രാജകുടുംബം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മൂലം തിരുനാള്‍ രാമവര്‍മ്മയാണ്‌ ഹര്‍ജി നല്‍കിയത്‌. ദേവപ്രശ്നത്തിലെ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചിട്ടുമുണ്ട്.

ക്ഷേത്ര അറകളിലെ അമൂല്യസമ്പത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടയണമെന്നും രാജകുടുംബം ആവശ്യപ്പെടുന്നു. ബി നിലവറ തുറക്കുന്നത്‌ ക്ഷേത്രാ‍ചാരങ്ങളെ ഹനിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ഒരു കോടി രൂപ ആവശ്യപ്പെട്ടത് എന്തിനാണെന്ന് ആരായേണ്ടതുണ്ട്. ആ പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന വിദഗ്ധ സമിതി അംഗങ്ങളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കണം എന്നും ഹര്‍ജിയിലുണ്ട്.

ക്ഷേത്രത്തിലെ 'ബി’ അറ തുറക്കാന്‍ ശ്രമിക്കുന്നവരുടെ വംശം മുടിയുമെന്നും ദേവന് മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അവകാശമുള്ളൂ എന്നുമായിരുന്നു ദേവപ്രശ്നത്തിലെ കണ്ടെത്തല്‍. ശ്രീചക്രപ്രതിഷ്‌ഠപോലുള്ള കാര്യങ്ങള്‍ ക്ഷേത്രനിലവറകള്‍ക്ക്‌ അടിയിലുണ്ട്‌. അതിന് സ്ഥാനചലനം സംഭവിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഇതിന്റെ ദോഷം ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങില്ല. രാജ്യത്തിന് തന്നെ അത് ഭീഷണിയാവുമെന്നും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു.
ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് നിലവറകള്‍ തുറക്കാന്‍ ശ്രമം നടന്നാല്‍ അത് തടയുമെന്ന് ശിവസേന അടക്കമുളള ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :