വി എസിനെതിരേ വിട്ടുവീഴ്‌ച ചെയ്തത് പാര്‍ട്ടിയെ സഹായിച്ചതിനാലാണെന്ന് കോടിയേരി

കോഴിക്കോട് | WEBDUNIA|
PRO
PRO
വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടിനെതിരെ നീങ്ങിയിട്ടും പാര്‍ട്ടി വിട്ടുവീഴ്ച ചെയ്തത് അദ്ദേഹം പലപ്പോഴും പാര്‍ട്ടിയെ സഹായിച്ചതിനാലാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയ ആളാണ് വി എസ് എന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. പല പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവ് കൂടിയാണ് വിഎസ്. അവ പരിഗണിച്ചാണ് വി എസിനോട് എക്കാലവും പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :