ഇത് സര്‍ക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കം, ഉമ്മന്‍ചാണ്ടി വാക്ക് പാലിക്കാത്ത ആള്‍: ബാലകൃഷ്ണപിള്ള

കൊട്ടാരക്കര| WEBDUNIA| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2013 (11:50 IST)
PRO
ഉമ്മന്‍ചാണ്ടി വാക്ക് പാലിക്കാത്ത ആളാണെന്നും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് മുമ്പുതന്നെ അറിയാമായിരുന്നെന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

ഇത് സര്‍ക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. മുഖ്യമന്ത്രി വാക്ക് പാലിക്കാത്ത ആളാണെന്ന് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ടെന്നും കേരളാകോണ്‍ഗ്രസിനോട് പറഞ്ഞ നിരവധികാര്യങ്ങള്‍ പാലിച്ചിട്ടില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

എന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനമില്ലെന്ന് ഔദ്യോഗികമായി തങ്ങളെ ആരും അറിയിച്ചില്ലെന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ചാനലുകളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനോട് ചെയ്ത വഞ്ചനയാണിത്. മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഡിഎഫ് വിട്ടുപോകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :