ജസീറ സമരം അവസാനിപ്പിച്ചു; ‘അബ്ദുള്ളക്കുട്ടിക്ക് എതിരേ മത്സരിക്കും’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മണല്‍ മാഫിയയ്ക്കെതിരായ ജസീറയുടെ സമരം അവസാനിപ്പിച്ചു. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്. കേരളത്തില്‍ എത്തിയ ശേഷം മണല്‍മാഫിയയ്ക്കെതിരായ പ്രവര്‍ത്തനം തുടരുമെന്നും ജസീറ പറഞ്ഞു.

കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച തുക നല്‍കുകയോ വാഗ്‌ദാനം പിന്‍‌വലിക്കുകയോ ചെയ്യണം. ഡല്‍ഹിയില്‍ നിന്ന് താന്‍ നേരെ പോകുന്നത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീട്ടിലേക്കാണ്. അല്ലാത്തപക്ഷം ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരം നടത്തുമെന്നും ജസീറ വ്യക്തമാക്കി. മന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നത്.

എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിച്ചാലും അദ്ദേഹത്തിനെതിരേ മത്സരിക്കുമെന്നും ജസീറ പറ‍ഞ്ഞു. സമരം അവസാനിപ്പിച്ചെങ്കിലും സാമൂഹ്യ ഇടപെടലുകളുമായി മുന്നോട്ടു പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :