കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ത്യശ്ശൂര്‍| WEBDUNIA|
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്ക്കാരം പി എ ഉത്തമന്‍റെ ‘ചാവൊലി’ യ്ക്ക് ലഭിച്ചു. മികച്ച നാടക കൃത്തായി ജയ[പ്രാകാശ് കുളൂര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചെറുകഥയ്ക്കുള്ള പുരസ്ക്കാരം സന്തോഷ് എച്ചിക്കാനത്തിനു ലഭിച്ചു. എച്ചിക്കാനത്തിന്‍റെ ‘കൊമാല’ എന്ന കഥയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. മികച്ച കവിതയ്ക്ക് ഏഴാച്ചേരി രാമചന്ദ്രനും, മികച്ച ബാലസാഹിത്യത്തിന് പ്രൊഫ കെ പാപ്പൂട്ടിയും അര്‍ഹരായി.

കെ എല്‍ മോഹനവര്‍മ (ഹാസ്യം), ഡോ പി കെ വാര്യര്‍ (ജീവചരിത്രം), ഡോ മുത്തു ലക്ഷ്മി (വിവര്‍ത്തനം), ഇയ്യങ്കോട് ശ്രീധരന്‍ (യാത്രാവിവരണം), പി കെ പോക്കര്‍ (വൈജ്ഞാനിക സാഹിത്യം) എന്നിവരാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മറ്റുള്ളവര്‍. നോവലിസ്‌റ്റ് എം മുകുന്ദന്‍ ആണ് അവാര്‍ഡു വിവരം പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :