ഇടതു സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടിയേരി

പാലക്കാട്| WEBDUNIA|
PRO
PRO
ഇടതു സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്ലീനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു മുമ്പും യുഡിഎഫ് സര്‍ക്കാര്‍, ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അന്നെല്ലാം സമരങ്ങളും മറ്റു പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരവും കുടുംബശ്രീയെ തകര്‍ക്കുന്നതിനെതിരെ നടത്തിയ സമരവും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ നടത്തിയ സമരവും അഴിമതിക്കെതിരായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളും ഇതിന്‍െറ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

സമരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലിലടക്കുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ കോടിയേരി വിമര്‍ശിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :