ബിജു രാധാകൃഷ്ണനുമായി ഒമ്പത് മാസത്തെ പരിചയം മാത്രം, നാലു തവണ ചെന്നൈയില്‍ പോയിരുന്നു‍: ശാലുമേനോന്‍

കൊല്ലം| WEBDUNIA| Last Modified വ്യാഴം, 28 നവം‌ബര്‍ 2013 (15:25 IST)
PRO
ബിജു രാധാകൃഷ്ണന്‍ നല്ലവനാണെന്നായിരുന്നുവെന്ന് കരുതിയതെന്നും ബിജുവിനെ പരിചയപ്പെട്ടിട്ട് ഒമ്പത് മാസമേ ആയുള്ളൂവെന്നും ശാലു മേനോന്റെ മൊഴി.

സോളാറിന്റെ പരസ്യത്തിനു വേണ്ടിയാണ് ബിജു തന്നെ സമീപിച്ചതെന്നും കൊല്ലപ്പെട്ട രശ്മി ബിജുവിന്റെ ഭാര്യയാണെന്ന് അറിവുണ്ടായിരുന്നില്ല. ലക്ഷ്മി എന്നാണ് ഭാര്യയുടെ പേര് ബിജു പറഞ്ഞിരുന്നത്.

ബിജുവിനെ ആരെങ്കിലും കെണിയില്‍ പെടുത്തിയതാണോയെന്ന് അറിയില്ലെന്നും നാലു തവണ ബിജുവുമായി ചെന്നൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ശാലു മേനോന്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. രശ്മി വധക്കേസില്‍ വിചാരണയ്ക്കിടെയാണ് ശാലു മേനോന്റെ മൊഴി എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :